പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഈ മിസൈലിന് കരയാക്രമണത്തിൽ കരസേനയ്ക്ക് നിർണായക കരുത്ത് പകരാൻ സാധിക്കും. 

പൊക്രാൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് ആൻ്റി ടാങ്ക് മിസൈലിൻ്റെ അന്തിമ പരീക്ഷണവും വിജയകരം. ഇന്ന് രാവിലെ രാജസ്ഥാനിലെ പൊക്രാനിൽ വച്ചാണ് മിസൈലിൻ്റെ അന്തിമ പരീക്ഷണം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യയുടെ ടോപ്പ് അറ്റാക്ക് മിസൈലാണ് നാഗ്. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഈ മിസൈലിന് കരയാക്രമണത്തിൽ കരസേനയ്ക്ക് നിർണായക കരുത്ത് പകരാൻ സാധിക്കും. പകലും രാത്രിയും ഏതു കാലാവസ്ഥയിലും ശത്രുക്കളുടെ ടാങ്കുകളെ ഒരു പോലെ കൃത്യമായി ആക്രമിച്ച് തകർക്കാനുള്ള ശേഷിയും നാഗ് മിസൈലിനുണ്ട്.