മുംബൈ: മുംബൈയിലെ ഷോംപ്പിംഗ് കോപ്ലക്‌സില്‍ തീപിടുത്തം. തീ പടര്‍ന്നതോടെ സമീപത്തെ കെട്ടിടങ്ങളിലൂള്ള 3500 ഓളം പേരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് തീ പടര്‍ന്നത്. സെന്‍ട്രല്‍ മുംബൈയിലെ നാഗ്പടയിലെ സിറ്റി സെന്‍ട്രല്‍ മാളിലാണ് തീപിടുത്തമുണ്ടായത്. 

അഗ്നിശമന സേനയെത്തി തീയണയ്്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. തീ പടരാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണ്. മാളിലെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തമുണ്ടായത്. 

മാളിനോട് ചേര്‍ന്നുള്ള 55 നില കെട്ടിടത്തിലെ താമസക്കാരെയാണ് ഉടന്‍ ഒഴിപ്പിച്ചത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നിശമനസേനാ അംഗങ്ങള്‍ക്ക് പരിക്കേറ്റു. 24 യൂണിറ്റുകളിലായി 250 ഓളം ഉദ്യോഗസ്ഥരാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്.