ദില്ലി: ദില്ലിയിൽ റബ്ബർ ഫാക്ടറിയിൽ തീപ്പിടുത്തം. അപകടത്തിൽ അഞ്ച് പേര്‍ വെന്തു മരിച്ചു. വ്യാവസായിക മേഖലക്ക് അകത്തുള്ള ഫാക്ടറിയിലാണ് തീ പടര്‍ന്ന് പിടിച്ചത്. മണിക്കൂറുകളോളം ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 

രാവിലെ ഒൻപതരയോടെയാണ് ഫാക്ടറിക്ക് തീപിടിച്ചത്. തീ വ്യാപിക്കാനുള്ള  സാധ്യത കണക്കിലെടുത്ത് കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. 26 ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാൻ എത്തിയത്.  തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല, സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.