ഹോളി ആഘോഷിക്കാനായി രണ്ട്  കുടുംബങ്ങളില്‍ നിന്നായി ഏഴുപേരാണ് എത്തിയിരുന്നത്.  

മുംബൈ: ഹോളി ആഘോഷിക്കാനായി ബിച്ചിലെത്തിയ രണ്ടു കുടംബങ്ങളിലെ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ വാസൈ ഗോകുല്‍ പാര്‍ക്കിലാണ് സംഭവം. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഹോളി ആഘോഷിക്കാനായി രണ്ട് കുടുംബങ്ങളില്‍ നിന്നായി ഏഴുപേരാണ് എത്തിയിരുന്നത്. 

ബീച്ചില്‍ കളിക്കുന്നതിനിടെ വലിയ തിരകളില്‍ അകപ്പെടുകയായിരുന്നു ഇവര്‍. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. പിന്നീട് രാത്രിയിലും ഇന്ന് രാവിലെയും നടത്തിയ തെരച്ചിലില്‍ നാലു മൃതദേഹങ്ങളും കണ്ടെടുത്തു.