Asianet News MalayalamAsianet News Malayalam

കൊൽക്കത്തയിലും യുപിയിലും ഭീകര‍ർ പിടിയിൽ: അറസ്റ്റിലായവ‍ർ സ്ഫോനടത്തിന് പദ്ധതിയിട്ടെന്ന് യുപി പൊലീസ്

സൗത്ത് കൊൽക്കത്തയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ന​ഗരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടവരാണ് ഇവരെന്ന് കൊൽക്കത്ത പൊലീസ് പറയുന്നു.

Five Terrorists arrested by security forces
Author
Lucknow, First Published Jul 11, 2021, 4:39 PM IST

കൊൽക്കത്ത/ശ്രീനഗർ: ഉത്തർ പ്രദേശിൽ രണ്ടും പശ്ചിമബംഗാളിൽ മൂന്നും ഭീകരർ പിടിയിലായി. രണ്ട് അൽ-ഖ്വയ്ദ ഭീകരരാണ് ഉത്തർ പ്രദേശിൽ പിടിയിലായത്. ജമാത്ത് ഉൾ മുജാഹീദ്ദീൻ എന്ന തീവ്രവാദസംഘടനയിൽ അം​ഗങ്ങളായ മൂന്ന് പേരാണ് കൊൽക്കത്തയിൽ പറഞ്ഞു. 

സൗത്ത് കൊൽക്കത്തയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ന​ഗരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടവരാണ് ഇവരെന്ന് കൊൽക്കത്ത പൊലീസ് പറയുന്നു. ഇവരിൽ നിന്നും ആയുധങ്ങളും പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദവിരുദ്ധ സേനയും ബോംബ് സ്ക്വാഡും ചേ‍ർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഉത്തർപ്ര​ദേശിൽ രണ്ട് തീവ്രവാദികൾ പിടിയിലായത്. ലക്നൗ ന​ഗരത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. പിടിയിലായ രണ്ട് പേരും അൽ ഖ്വയ്ദ അം​ഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. 

തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ ഇന്ന് എൻഐഎ റെയ്ഡ് നടത്തി. ‌അനന്തനാഗില്‍ നിന്ന് അഞ്ച് പേരെയും ശ്രീനഗറില്‍ നിന്ന് ഒരാളെയും എൻഐഎ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്‍റലിജന്‍സ് ബ്യൂറോയും, റോയും, ജമ്മുകാശ്മീര്‍ പോലീസും റെയ്ഡില്‍ പങ്കെടുത്തു. തീവ്രവാദ ബന്ധം ആരോപിച്ച് ജമ്മുകാശ്മീരില്‍ പതിനൊന്ന് സര്‍ക്കാ‍ർ ഉദ്യോസ്ഥരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു റെയ്ഡ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios