Asianet News MalayalamAsianet News Malayalam

സിബിഐ മുൻ മേധാവി അലോക് വർമ്മയുടെ നമ്പറും പെഗാസസ് പട്ടികയിൽ; രാകേഷ് അസ്താനയേയും നിരീക്ഷിച്ചു

2018 ഒക്ടോബർ 23ന് രാത്രിയാണ് അലോക് വർമ്മയെ സിബിഐ തലപ്പത്ത് നിന്ന് മാറ്റിയത്. ഇതിന് പിന്നാലെയാണ് അലോകിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് നമ്പറുകൾ പെഗാസസ് വഴി നിരീക്ഷിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. 

former cbi chief alok verma was also under pegasus surveillance reports the wire
Author
Delhi, First Published Jul 22, 2021, 10:23 PM IST

ദില്ലി: സിബിഐ മുൻ മേധാവി അലോക് വർമ്മയുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി റിപ്പോർട്ട്. അലോക് വർമ്മയെ രാത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഫോൺ നിരീക്ഷണത്തിലായതെന്നാണ് റിപ്പോർട്ട്. സിബിഐ മുൻ സെപ്ഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഫോണും പെഗാസസ് പട്ടികയിലുണ്ട്.

2018 ഒക്ടോബർ 23ന് രാത്രിയാണ് അലോക് വർമ്മയെ സിബിഐ തലപ്പത്ത് നിന്ന് മാറ്റിയത്. ഇതിന് പിന്നാലെയാണ് അലോകിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് നമ്പറുകൾ പെഗാസസ് വഴി നിരീക്ഷിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. 

അലോക് വർമ്മയ്ക്കും രാകേഷ് അസ്താനയ്ക്കും ഒപ്പം എ കെ ശർമ്മയുടെ നമ്പറും പെഗാസസ് പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. സിബിഐ പോളിസി വിഭാഗം തലവനായിരുന്ന എ കെ ശർമ്മയെയും അന്ന് രാത്രി തന്നെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. 2019 വരെ സിബിഐയിൽ തുടർന്ന എ കെ ശർമ്മ ഈ വർഷം തുടക്കത്തിലാണ് വിരമിച്ചത്. രാകേഷ് അസ്ഥാന നിലവിൽ സിആർപിഎഫ് തലവനാണ്. 

Follow Us:
Download App:
  • android
  • ios