ആന്ധ്രാ പ്രദേശ് മദ്യ അഴിമതി കേസിൽ വൈഎസ്ആർസിപി നേതാവും മുൻമന്ത്രിയുമായ ജോഗി രമേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രമേഷിനെയും സഹായിയെയും എസ്ഐടി വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അമരാവതി: ആന്ധ്രാ പ്രദേശ് മദ്യ അഴിമതി കേസിൽ മുൻമന്ത്രിയെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. വൈഎസ്ആർസിപി നേതാവ് കൂടിയായ ജോഗി രമേഷിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. മദ്യ കുംഭകോണം നടത്തിയത് ജോഗിയുടെ നിർദ്ദേശപ്രകാരമാണെന്നും മൂന്നു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തു എന്നും കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജനാർദ്ദൻ റാവു മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ രമേഷ് ജോഗിയുടെ വീട്ടിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് എസ് ഐ ടി അറസ്റ്റിലേക്ക് കടന്നത്. ജോഗിയുടെ സഹായി രാമുവിനെയും എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും എക്സൈസ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.