സ്വകാര്യ സ്കൂളിലെ അണ്ടര്‍ ഗ്രൗണ്ടില്‍ 2500 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഡീസല്‍ ടാങ്ക് കണ്ടെത്തി.

ദില്ലി: ദില്ലിയിലെ പ്രമുഖ സ്വകാര്യ സ്കൂളിലെ അണ്ടര്‍ ഗ്രൗണ്ടില്‍ 2500 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഡീസല്‍ ടാങ്ക് കണ്ടെത്തി. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടു. ഡീസല്‍ ടാങ്ക് പൊലീസ് പിടിച്ചെടുത്തു. ഗ്രേറ്റര്‍ കൈലാഷ് രണ്ടിലെ കെ ആര്‍ മംഗലം സ്കൂളിലാണ് ടാങ്ക് കണ്ടെത്തിയത്. 

കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബോംബ് മെത്തയ്ക്ക് മുകളിലാണ് കുട്ടികള്‍ ഇരിയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. സ്കൂളിനെതിരെ മറ്റ് പരാതികളും രക്ഷിതാക്കള്‍ ഉന്നയിച്ചു. അനധികൃതമായി കുഴല്‍ക്കിണര്‍ നിര്‍മിച്ചതും കണ്ടെത്തിയിട്ടുണ്ട്. സ്കൂളിന്‍റെ മറ്റ് ബ്രാഞ്ചുകളിലും പരിശോധന നടത്തും.