ബിജെപി ശക്തികേന്ദ്രങ്ങളായ നഗര മണ്ഡലങ്ങളിലും, പ്രതിപക്ഷ പാർട്ടികളുടെ ശക്തികേന്ദ്രങ്ങളായ ദളിത് ന്യൂനപക്ഷ മേഖലകളിലും ഭേദപ്പെട്ട പോളിംഗ് നടന്നു

ലഖിംപൂർ: ഉത്തർപ്രദേശിൽ നാലാം ഘട്ട തെരഞ്ഞെടുപ്പിൽ 60.1% പോളിംഗ്. നിർണ്ണായക മണ്ഡലങ്ങളായ ലഖിംപുർ ഖേരി, ഉന്നാവ്, റായ്ബറേലി തുടങ്ങിയ ജില്ലകളിൽ മികച്ച പോളിംഗാണ് നടന്നത്. മിക്ക മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 60 കടന്നു. ബിജെപി ശക്തികേന്ദ്രങ്ങളായ നഗര മണ്ഡലങ്ങളിലും, പ്രതിപക്ഷ പാർട്ടികളുടെ ശക്തികേന്ദ്രങ്ങളായ ദളിത് ന്യൂനപക്ഷ മേഖലകളിലും ഭേദപ്പെട്ട പോളിംഗ് നടന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിഎസ്പി അധ്യക്ഷ മായാവതി തുടങ്ങിയവർ ലഖ്നൗവിൽ വോട്ട് രേഖടുത്തി. ബിജെപി പരാജയം മണത്തു കഴിഞ്ഞെന്നും യോഗി ആദിത്യനാഥിന് ഗോരഖ്പൂരിലേക്ക് വിമാന ടിക്കറ്റ് എടുത്തു കഴിഞ്ഞെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു. മാർച്ച് പത്തിന് അഖിലേഷ് ലണ്ടനിലേക്ക് ടിക്കറ്റടുക്കുമെന്ന ബിജെപി പരിഹാസത്തിന് മറുപടി നൽകുകയായിരുന്നു അഖിലേഷ് യാദവ്.