Asianet News MalayalamAsianet News Malayalam

Gautam Gambhir : ഐഎസില്‍ നിന്ന് വധഭീഷണിയെന്ന് ഗൗതം ഗംഭീര്‍, സുരക്ഷ വര്‍ധിപ്പിച്ചു

ഗംഭീറിന്റെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ അദ്ദേഹം പരാതി നല്‍കി. ഭീഷണി സന്ദേശം അയച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.
 

Gautam Gambhir Alleges Death Threat From ISIS Kashmir
Author
New Delhi, First Published Nov 24, 2021, 1:09 PM IST

ദില്ലി: തനിക്കും കുടുംബത്തിനും ഐഎസ്‌ഐഎസ് കശ്മീരില്‍ (ISIS Kashmir) നിന്ന് വധഭീഷണിയുണ്ടെന്ന് (Death threat) ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍( Gautam gambhir). അദ്ദേഹം ദില്ലി പൊലീസില്‍ (Delhi Police) പരാതി നല്‍കിയതിനെ തുടര്‍ന്ന് വീടിന് സുരക്ഷ വര്‍ധിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇ മെയില്‍ വഴി ഗൗതം ഗംഭീറിന് ഐസിസ് കശ്മീരില്‍ നിന്ന് വധഭീഷണിക്കത്ത് ലഭിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു-പൊലീസ് ഓഫിസര്‍ ശ്വേത ചൗഹാന്‍ പറഞ്ഞു. ഈസ്റ്റ് ദില്ലിയില്‍ നിന്നാണ് ഗൗതം ഗംഭീര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഗംഭീറിന്റെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ അദ്ദേഹം പരാതി നല്‍കി. ഭീഷണി സന്ദേശം അയച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഗംഭീറിന് എന്തുകൊണ്ടാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. 2018ലാണ് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. 2019ല്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.

Anupama : ദത്തുകേസ്; സിഡബ്ല്യുസി കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി, കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍
 

Follow Us:
Download App:
  • android
  • ios