കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഫാബി ഫ്ലൂ  മരുന്ന് ഈസ്റ്റ് ദില്ലിയിൽ ഉള്ളവർക്ക് സൗജന്യമായി നൽകും എന്നാണ് എം പി ട്വിറ്ററിൽ കുറിച്ചത്.

കൊവിഡ് മരുന്ന് കൈവശം ഉണ്ടെന്ന് അറിയിച്ച ഗൗതം ഗംഭീർ എംപി യുടെ ട്വീറ്റിനെതിരെ വിമർശനം ശക്തമാകുന്നു. കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഫാബി ഫ്ലൂ മരുന്ന് ഈസ്റ്റ് ദില്ലിയിൽ ഉള്ളവർക്ക് സൗജന്യമായി നൽകും എന്നാണ് എം പി ട്വിറ്ററിൽ കുറിച്ചത്.

Scroll to load tweet…

ഇത് മരുന്ന് പൂഴ്ത്തിവെപ്പ് ആണെന്ന് ആരോപിച്ച് സോംനാഥ് ഭാരതി , രാജേഷ് ശർമ തുടങ്ങിയ എ എ പി നേതാക്കൾ രംഗത്തു വന്നിരുന്നു. എന്നാല്‍ നൂറ് സ്ട്രിപ്പ് മരുന്ന് വാങ്ങി ആളുകൾക്ക് സൗജന്യമായി നൽകുന്നത് എങ്ങനെ പൂഴ്ത്തിവെപ്പ് ആകുമെന്നാണ് എന്ന് ഗൗതം ഗംഭീർ ചോദിക്കുന്നത്. 

Scroll to load tweet…