Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ക്കെതിരായ അക്രമം; ഭര്‍ത്താവിന്‍റെ കാമുകിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് കോടതി

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേസില്‍ ഭര്‍ത്താവിന്‍റെ കാമുകിയെ ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ അനുസരിച്ച് പ്രതി ചേര്‍ക്കാനാവില്ലെന്നും കോടതി 

girlfriend or concubine is not liable for prosecution under Section 498 A IPC cruelty to woman
Author
High Court Of Andhra Pradesh, First Published Jul 20, 2021, 1:49 PM IST

സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഭര്‍ത്താവിന്‍റെ കാമുകിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് കോടതി. ഭര്‍ത്താവുമായി രക്തബന്ധമുള്ളവരെ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ അനുസരിച്ച് പ്രതി ചേര്‍ക്കാനാവൂവെന്ന് ആന്ധ്ര പ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിയായ യുവതിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി മാനവേന്ദ്രനാഥിന്‍റെ ഉത്തരവ്.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേസില്‍ ഭര്‍ത്താവിന്‍റെ കാമുകിയെ ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ അനുസരിച്ച് പ്രതി ചേര്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന് കാമുകിയുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ വകുപ്പ് അനുസരിച്ച് നല്‍കിയ പരാതിയില്‍ യുവതിയെ പ്രതി ചേര്‍ത്ത സംഭവത്തിലാണ് കോടതിയുടെ തീരുമാനം. നെല്ലൂരിലെ ദിശ വനിതാ പൊലീസ് സ്റ്റേഷനാണ് യുവതിക്കെതിരായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവിനെ ഒന്നാം പ്രതിയും കാമുകിയായ യുവതിയെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്ഐആര്‍ റദ്ദാക്കണമെന്ന് കോടതി വ്യക്തമാക്കി. അനുമാലയ്ക്കെതിരായ എല്ലാ നടപടികളും നിര്‍ത്തണമെന്നും കോടതി നിശദമാക്കി. കേസിലെ ഒന്നാം പ്രതിക്കെതിരായ അന്വേഷണം തുടരണമെന്നും കോടതി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios