Asianet News MalayalamAsianet News Malayalam

വിഷം ഉള്ളില്‍ ചെന്ന് കടുവ ചത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ​ഗോവ മുഖ്യമന്ത്രി

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
 

goa cm announced probe about the death of tiger
Author
Goa, First Published Jan 7, 2020, 11:41 AM IST

​ഗോവ: മാദേയി വന്യജീവി സംരക്ഷിത മേഖലയിൽ കടുവ ചത്തത് വിഷം ഉള്ളിൽ ചെന്നതാണന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഞായറാഴ്ചയാണ് കടുവ ചത്തത്. ''മാദേയി വന്യജീവി സങ്കേതത്തിലെ കടുവ ചത്തതിൽ അ​ഗാധമായ ദുഖം രേഖപ്പെടുത്തുന്നു. പ്രാഥമിക അന്വേഷണത്തിൽ വിഷം ഉള്ളിൽ ചെന്നാണ് കടുവ ചത്തതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു.'' മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

വനംവകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രി പ്രമോദ് സാവന്താണ്. കർണാടക-​ഗോവ അതിർത്തിയോട് ചേർന്നുള്ള മാദേയി വന്യജീവി സംരക്ഷിത മേഖലയിലെ ​ഗോലാവാലി ​​ഗ്രാമത്തിലാണ് നാല് വയസ്സുള്ള കടുവയുടെ ശവശരീരം കാണപ്പെട്ടത്. കണ്ടെടുക്കുമ്പോൾ ശരീരം അഴുകിത്തുടങ്ങിയിരുന്നു. ഒരാഴ്ച മുമ്പാകാം കടുവ ചത്തതെന്ന് അധികൃതർ അനുമാനിക്കുന്നു. മരണകാരണം കണ്ടെത്താൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. 

പശ്ചിമഘട്ട താഴ്വരകളിലെ ഉൾവനങ്ങളിൽ കാണപ്പെടുന്ന അഞ്ച്  കടുവകളിലാന്നാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു. 2009 ൽ കാട്ടുപന്നിയെ പിടിക്കാൻ ​ഗ്രാമവാസികൾ തയ്യാറാക്കി വച്ചിരുന്ന കെണിയിൽ ഒരു കടുവ വീണിരുന്നു. കെണിയിൽ വീണ കടുവയെ വെടി വച്ച് കൊന്നതിന്റെ പേരിൽ അഞ്ച് ​ഗ്രാമീണരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇണയെയും ഭക്ഷണവും അന്വേഷിച്ച് കടുവകൾ ​​ഗ്രാമത്തിന്റെ സമീപ പ്രദേശത്ത് നടക്കാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios