Asianet News MalayalamAsianet News Malayalam

മുതി‍ർന്ന കോൺ​ഗ്രസ് നേതാവിന് ആജീവനാന്ത ക്യാബിനറ്റ് പദവി നൽകി ​​ഗോവയിലെ ബിജെപി സർക്കാർ

ഗോവയ്ക്ക് നൽകിയ മഹത്തായ സേനവങ്ങൾക്കുള്ള ആദരം എന്ന നിലയിലാണ് ആജീവനാന്ത ക്യാബിനറ്റ് പദവി പ്രതാപ് സിം​ഗ് റാണെയ്ക്ക് നൽകുന്നതെന്ന് ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. 

Goa Govt Grants Lifelong Cabinet post for Senior Congress Leader
Author
Panaji, First Published Jan 6, 2022, 5:25 PM IST

പനാജി: ഗോവയിലെ മുതിർന്ന കോൺഗ്രസ് നേതാവിന് ആജീവനാന്ത ക്യാബിനറ്റ് പദവി നൽകാൻ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ തീരുമാനിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ  പ്രതാപ് സിംഗ് റാണയ്ക്കാണ് ക്യാബിനറ്റ് പദവി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഗോവയ്ക്ക് നൽകിയ മഹത്തായ സേനവങ്ങൾക്കുള്ള ആദരം എന്ന നിലയിലാണ് ആജീവനാന്ത ക്യാബിനറ്റ് പദവി പ്രതാപ് സിം​ഗ് റാണെയ്ക്ക് നൽകുന്നതെന്ന് ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. 

ആറ് തവണ ​ഗോവ മുഖ്യമന്ത്രിയായ കോൺ​ഗ്രസ് നേതാവാണ് പ്രതാപ് സിം​ഗ് റാണെ. 1980 മുതൽ 1985 വരെ, 1985 മുതൽ 1989 വരെ, 1990-ൽ മൂന്ന് മാസം, 1994 മുതൽ 1999 വരെ, 2005-ൽ ഒരു മാസവും ഒടുവിൽ 2005-07- കാലഘട്ടത്തിലും ഇങ്ങനെ ആകെ  ആറ് തവണ അദ്ദേഹം ഗോവ മുഖ്യമന്ത്രിയായി. ​ഗോവ നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളും പ്രതാപ് സിം​ഗ് റാണെ കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ മകൻ വിശ്വജിത്ത് റാണെ പിൻക്കാലത്ത് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. നിലവിൽ ​ഗോവ ഭരിക്കുന്ന ബിജെപി സർക്കാരിൽ മന്ത്രിയാണ് വിശ്വജിത്ത് റാണെ.


 

Follow Us:
Download App:
  • android
  • ios