Asianet News MalayalamAsianet News Malayalam

ലാ​ന്‍​ഡിങി​നി​ടെ തെന്നിമാറി; പുൽമേട്ടിൽ നിന്ന് വീണ്ടും പറന്നുയർത്ത് വിമാനം; ഒഴിവായത് വൻ ദുരന്തം

180 യാ​ത്ര​ക്കാ​രു​മാ​യി നാ​ഗ്പൂ​രി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വിമാനമാണ് തെന്നിമാറിയത്. യാത്രക്കാര്‍ക്കോ ജീ​വ​ന​ക്കാ​ര്‍​ക്കോ പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

goair aircraft veers off runway in bangalore during landing
Author
Bangalore, First Published Nov 15, 2019, 9:38 AM IST

ബം​ഗ​ളൂ​രു: ലാ​ന്‍​ഡിങി​നി​ടെ വിമാനം റ​ണ്‍​വേ​യി​ല്‍ ​നി​ന്നു തെ​ന്നി​മാ​റി. ഗോഎയർ കമ്പനിയുടെ വിമാനമാണ് ലാന്‍ഡിങിനി​ടെ പുൽമേട്ടിലേക്ക് തെന്നിമാറിയത്. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലായിരുന്നു സംഭവം. വി​മാ​ന​ത്തി​ന്‍റെ വേ​ഗ​ത വ​ര്‍​ധി​പ്പി​ച്ച്‌ വീണ്ടും പറന്നുയർന്ന വിമാനം ഹൈദരാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യി ലാ​ന്‍​ഡ് ചെയ്തു. വൻ ദുരന്തമാണ് ഒഴിവായതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

180 യാ​ത്ര​ക്കാ​രു​മാ​യി നാ​ഗ്പൂ​രി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വിമാനമാണ് തെന്നിമാറിയത്. യാത്രക്കാര്‍ക്കോ ജീ​വ​ന​ക്കാ​ര്‍​ക്കോ പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. സംഭവത്തിന് പിന്നാലെ ഡ​യ​റക്ടറേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സിവി​ല്‍ ഏവിയേ​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

അതേസമയം, വിമാനം എ​യ​ര്‍​സ്ട്രി​പ്പി​ന് പു​റ​ത്ത് ലാ​ന്‍​ഡ് ചെ​യ്ത​ത് പൈ​ല​റ്റി​ന്‍റെ തെ​റ്റുകാ​ര​ണ​മാ​ണോ അതോ, മോ​ശം കാ​ലാ​വ​സ്ഥ കൊ​ണ്ടാ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വന്നിട്ടില്ല. ഗോഎയർ വിമാനത്തിലെ ജീവനക്കാരോട്  സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​റി ബോ​ഡി​ക്ക് മു​ന്നി​ല്‍ ഹാജ​രാ​കാ​ന്‍ ഡി​ജി​സി​എ നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios