ശ്രീനഗര്‍: ജമ്മുകശ്‍മീരിലെ ബാരാമുള്ളയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ ആറ് നാട്ടുകാർക്ക്‌ പരിക്കേറ്റു. സൈനിക വാഹനത്തെ ലക്ഷ്യം വച്ച് എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡില്‍ വീണു പൊട്ടുക ആയിരുന്നു. പരിക്കേറ്റ നാട്ടുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.