അഹമ്മദാബാദ് കോര്‍പ്പറേഷനില്‍ 145 ല്‍ 126 സീറ്റും ബിജെപി ജയിച്ചു. രാജ് കോട്ടില്‍ 72 ല്‍  68 സീറ്റും ബിജെപിക്കാണ്. ഭാവ്നഗറില്‍  52 സീറ്റില്‍ 44 സീറ്റാണ് ബിജെപി നേടിയത്. 

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബിജെപി. ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ബിജെപി തന്നെ ഭരിക്കും. ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് പ്രകാരം തെരഞ്ഞെടുപ്പ് നടന്ന 576 സീറ്റുകളില്‍ 449 സീറ്റുകള്‍ ബിജെപി നേടിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് നേടാനായത് 44 സീറ്റാണ്. ആംആദ്മി പാര്‍ട്ടി 19 സീറ്റുകള്‍ നേടി. ബിഎസ്പി 3 സീറ്റുകള്‍ നേടി. സ്വതന്ത്ര്യന്‍ 1 സീറ്റില്‍ വിജയിച്ചു.

അഹമ്മദാബാദ് കോര്‍പ്പറേഷനില്‍ 145 ല്‍ 126 സീറ്റും ബിജെപി ജയിച്ചു. രാജ് കോട്ടില്‍ 72 ല്‍ 68 സീറ്റും ബിജെപിക്കാണ്. ഭാവ്നഗറില്‍ 52 സീറ്റില്‍ 44 സീറ്റാണ് ബിജെപി നേടിയത്. ജാംനഗറില്‍ 64ല്‍ 50 സീറ്റും ബിജെപിക്കാണ്. വഡോദ്രയില്‍ 72 സീറ്റില്‍ 65 സീറ്റ് ബിജെപി നേടി. സൂറത്തില്‍ 111 സീറ്റില്‍ 92 ബിജെപിക്ക് സ്വന്തമായി. അഹമ്മദാബാദില്‍ 14, രാജ്കോട്ടില്‍ 4, ജാംനഗറില്‍ 11, ഭാവ്നഗറില്‍ 8, വഡോദ്രയില്‍ 7 എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്‍റെ പ്രകടനം. 46.1 ആയിരുന്നു ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.