ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം പൊളിഞ്ഞുവീണു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹരിയാനയിലെ സോനാ റോഡിന് കുറുകെ നിര്‍മിച്ചുകൊണ്ടിരുന്ന ആറ് കിലോമീറ്റര്‍ നീളമുള്ള മേല്‍പ്പാലമാണ് പൊളിഞ്ഞത്. വളരെ തിരക്കേറിയ റോഡാണിത്.

ഇവിടെ കുറച്ചുദിവസങ്ങളായി പെയ്യുന്ന മഴയും അപകടത്തിന് കാരണമായി പറയുന്നു. തകര്‍ന്നുവീണ പാലത്തിന്‍റെ ഭാഗങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.