Asianet News MalayalamAsianet News Malayalam

ഹാത്രസ് കേസ് അന്വേഷണം സിബിഐ വ്യാഴാഴ്ച അവസാനിപ്പിക്കും

രാജ്യത്തിന്‍റെ ഉള്ളുലച്ച കേസില്‍ അന്വേഷണം അടുത്ത ആഴ്ചയോടെ അവസാനിപ്പിക്കുകയാണ് സിബിഐ. ഡല്‍ഹി ബലാത്സംഘത്തിന് ശേഷം ഇന്ത്യയില്‍ കത്ത് പടര്‍ന്ന് കേസ് കൂടിയാണ് ഹാത്രസിലേത്. 

Hathras Rape Case CBI Furnishes Status Report in Allahabad HC
Author
Lucknow, First Published Dec 7, 2020, 6:42 AM IST

ഹത്രാസ്: ഹാത്രസ് കേസ് അന്വേഷണം സിബിഐ വ്യാഴാഴ്ച അവസാനിപ്പിക്കും. ഫോറൻസിക് റിപ്പോർട്ട് വൈകുന്നതിനാലാണ് അന്തിമ റിപ്പോര്‍ട്ടും വൈകുന്നതെന്നാണ് സിബിഐയുടെ വാദം. ഈ മാസം പതിനാറിനാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. രാജ്യത്തിന്‍റെ ഉള്ളുലച്ച കേസില്‍ അന്വേഷണം അടുത്ത ആഴ്ചയോടെ അവസാനിപ്പിക്കുകയാണ് സിബിഐ. ഡല്‍ഹി ബലാത്സംഘത്തിന് ശേഷം ഇന്ത്യയില്‍ കത്ത് പടര്‍ന്ന് കേസ് കൂടിയാണ് ഹാത്രസിലേത്. 

കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അര്‍ധരാത്രി കുടുംബത്തിന്‍റെ അനുമതിയില്ലാതെ ഉത്തര്‍പ്രദേശ് പൊലീസ് സംസ്കരിച്ചതോടെ വിഷയം അതീവ ഗൗരവമായി മാറുകയായിരുന്നു. കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഡിസംബര്‍ പത്തിന് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചത്. 

ഫോറൻസിക് റിപ്പോര്‍ട്ട് കിട്ടിയാലുടൻ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്ത കളക്ടറെ മാറ്റാത്ത യോഗി സർ‍ക്കാരിനെ കോടതി കഴിഞ്ഞ തവണ വിമർശിച്ചിരുന്നു. 

ഒപ്പം പെണ്‍കുട്ടിയുടെ കുടുംബത്തിന് ഡല്‍ഹിയില്‍ വീട് അനുവദിക്കണമെന്ന് അഭിഭാഷക വാദിച്ചെങ്കിലും കോടതി ആവശ്യം അംഗീകരിച്ചില്ല. പ്രതികളെ അഹമ്മദാബാദില്‍ എത്തിച്ച് ബ്രെയിന്‍ മാപ്പിങ് ടെസ്റ്റിനും നുണപരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്.. പൊലീസിനെതിരേ ആരോപണം ഉയര്‍ന്നതോടെ കഴിഞ്ഞമാസം പത്തിനാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഈ മാസം പതിനാറിന് ആണ് കേസ് കോടതി ഇനി പരിഗണിക്കുന്നത്.

Follow Us:
Download App:
  • android
  • ios