പൈലറ്റിനെ ചോദ്യം വിശദമായി ചോദ്യം ചെയ്തിരുന്നു. പറ്റിയത് ചെറിയ പിശകാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു.
ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദ്ദേശപ്രകാരം ജയ്പൂരില്‍ ഇറക്കിയ കാര്‍ഗോ വിമാനം വിട്ടയച്ചു. ജോര്‍ജ്ജിയയില്‍ നിന്ന് കറാച്ചിവഴി ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച വിമാനം വ്യോമ പാത തെറ്റിച്ചാണ് സഞ്ചരിച്ചത്. ഇതേത്തുടര്‍ന്നാണ് വ്യോമസേന ജയ്പൂരിലിറക്കിയത്. പൈലറ്റിനെ ചോദ്യം വിശദമായി ചോദ്യം ചെയ്തിരുന്നു. പറ്റിയത് ചെറിയ പിശകാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു. ബാലക്കോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.
