മുംബൈ: അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മുംബൈയിലും സമീപപ്രദേശങ്ങളിലെയും സ്കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. 

തനെ, കൊങ്കണ്‍ എന്നീയിടങ്ങളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. മറ്റിടങ്ങളില്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് ജില്ലാ കലക്ടര്‍ തീരുമാനമെടുക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആഷിഷ് ഷെലാര്‍ വ്യക്തമാക്കി. 

മുംബൈയിലും സമീപ പ്രദേശങ്ങളിലും ബുധനാഴ്ച രാത്രിയില്‍ കനത്ത മഴയാണ് പെയ്തത്. ഇന്നും പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. പ്രദേശത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.