ലോകം അദ്ദേഹത്തെ അത്രയധികം ബഹുമാനിക്കുന്നുണ്ട് അതിനാലാണ് റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലോകം  മോദിജിയോട് സഹായം തേടിയതെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് പ്രസ്താവന

യുക്രൈനെതിരെയുള്ള റഷ്യന്‍ സൈനിക അധിനിവേശം (Russia Ukraine Crisis) അവസാനിപ്പിക്കാന്‍ ലോകം തേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) സഹായമെന്ന് ബിജെപി എം പി ഹേമമാലിനി (Hema Malini ). ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയ്ക്കാണ് ബോളിവുഡ് നടിയും എംപിയുമായ ഹേമാമാലിനിയുടെ പരാമര്‍ശം. മോദിജിയുടെ പേര് ലോകശ്രദ്ധയിലെത്തി. രാജ്യത്തെ മോദിജി ഒരുപാട് ഉയരങ്ങളിലെത്തിച്ചു. നമുക്കും ഇത് അഭിമാനം നല്‍കുന്ന വിഷയമാണ്.

ലോകം അദ്ദേഹത്തെ അത്രയധികം ബഹുമാനിക്കുന്നുണ്ട് അതിനാലാണ് റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലോകം മോദിജിയോട് സഹായം തേടിയതെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് പ്രസ്താവന. കഴിഞ്ഞ ഏതാനു വര്‍ഷത്തിന് ഇടയില്‍ മോദിജ് രാജ്യത്തിന് പുതിയ രൂപം നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ പ്രചാരണത്തിനിടയിലാണ് പരാമര്‍ശം.

Scroll to load tweet…

നേരത്തെ യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി (Vladimir Putin) സംസാരിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടിരുന്നു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം. വെടിനിർത്തൽ അടിയന്തരമായി ഉണ്ടാകണം. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു.

ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തിൽ തുടരും. യുക്രൈന്‍ പ്രതിസന്ധിയില്‍ രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. റഷ്യയുമായി (Russia) ഇന്ത്യക്ക് സൈനിക കരാറുകളുണ്ട്. യുദ്ധകപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും റഷ്യയുമായുണ്ട്. അതിനാൽ രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ ഇന്ത്യക്ക് നിലപാടെടുക്കാൻ സാധിക്കൂ. യുക്രൈൻ- റഷ്യ വിഷയത്തിൽ ഒരു രാജ്യവും ധാർമ്മികത ഉപദേശിക്കേണ്ടതില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്.