ബല്‍റാംപുര്‍: യുപി സ്കൂളിന് മുകളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ വിഷ്ണുപുര പ്രദേശത്തെ നയാനഗറിലാണ് സംഭവം. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ ലൈന്‍ പൊട്ടി വീഴുമ്പോള്‍ കുട്ടികള്‍ പുറത്തായിരുന്നു. എന്നാല്‍, മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുട്ടികള്‍ക്ക് ഷോക്കേറ്റു.

സംഭവത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. സ്കൂളുകള്‍ക്ക് മുകളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പോകുന്നതിന്‍റെ കണക്കെടുക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ല മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി.