Asianet News MalayalamAsianet News Malayalam

'കൊവിഡ് അവസാനിച്ചിട്ടില്ല, വിനോദസഞ്ചാരികൾ നിയന്ത്രണങ്ങൾ പാലിക്കണം'; ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിവ്‍ ആശങ്കയുണ്ട്. വിനോദസഞ്ചാരികളെ സ്വാ​ഗതം ചെയ്യുന്നു. അതിനൊടൊപ്പം തന്നെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

himachal cm urges to tourists for maintain covid protocol
Author
Shimla, First Published Jul 10, 2021, 1:14 PM IST

ഷിം​ല: കൊവിഡ് അവസാനിച്ചിട്ടില്ലെന്നും വിനോദസഞ്ചാരികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ. വളരെയധികം വിനോദ സഞ്ചാരികൾ ഇവിടെയെത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ അഭ്യർത്ഥന. 'സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിവ്‍ ആശങ്കയുണ്ട്. വിനോദസഞ്ചാരികളെ സ്വാ​ഗതം ചെയ്യുന്നു. അതിനൊടൊപ്പം തന്നെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.' എഎൻഐയോട് സംസാരിക്കവേ ജയറാം താക്കൂർ വ്യക്തമാക്കി. 

ടൂറിസം മേഖലയെ സം​രക്ഷിക്കേണ്ടതാവശ്യമാണ്. ജനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിർച്വൽ മീറ്റിം​ഗിൽ ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 'രണ്ട് വർഷത്തിന് ശേഷം ജയിലിൽ നിന്ന് പുറത്ത് വന്നത് പോലെ തോന്നുന്നു. വലിയൊരു ജനക്കൂട്ടമുണ്ട്. ഞങ്ങൾ കൊവിഡിനെക്കുറിച്ച് ഭയപ്പെടുന്നില്ല. മൂന്നാം തരം​ഗത്തിന് മുമ്പ് ഞങ്ങൾ ഇവിടെയെത്തിയെന്ന് കരുതുന്നു.' വിനോദസഞ്ചാരികളിലൊരാളുടെ വാക്കുകൾ. 

അതേ സമയം ജനങ്ങളിൽ കൊവിഡ് വ്യാപനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ഹരിദ്വാർ സിറ്റി പൊലീസ് ഉദ്യോ​ഗസ്ഥൻ അഭയ് സിം​ഗ് പറഞ്ഞു. 'ജനങ്ങൾക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. എല്ലാവരും എത്തുന്നത് ഹർ കി പൗരിയിലേക്കാണ്. ഒരു പരിധിയിലധികം ആളുകൾ അങ്ങോട്ട് പോകരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നുണ്ട്.' അഭയ് സിം​ഗ് പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios