ഹിമാലയ കാഴ്ചയുടെ തദ്ദേശ വാസികള്‍ പകര്‍ത്തിയ വീഡിയോകളും, ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇത്തരത്തില്‍ വൈറലായ രണ്ട് ചിത്രങ്ങളില്‍ ഒന്ന് എടുത്തത് തദ്ദേശവാസിയായ ഒരു ഡോക്ടറാണ്.

ലഖ്നൗ: തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലും ഉത്തര്‍പ്രദേശിലെ സഹാര്‍നാപൂരില്‍ നിന്നും ഹിമാലയം ദൃശ്യമായി. ഹിമാലയത്തില്‍ നിന്നും നൂറുകണക്കിന് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ചെറിയ പട്ടണത്തില്‍ നിന്നുള്ള ഹിമാലയ കാഴ്ച കഴിഞ്ഞ വര്‍ഷം വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാം കൊല്ലവും ഇതേ ദൃശ്യം ആവര്‍ത്തിച്ചത്.

ഹിമാലയ കാഴ്ചയുടെ തദ്ദേശ വാസികള്‍ പകര്‍ത്തിയ വീഡിയോകളും, ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇത്തരത്തില്‍ വൈറലായ രണ്ട് ചിത്രങ്ങളില്‍ ഒന്ന് എടുത്തത് തദ്ദേശവാസിയായ ഒരു ഡോക്ടറാണ്.

ഡോ. വിവേക് ബാനര്‍ജി ഈ ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ- വളരെ അപൂര്‍വ്വമായ കാഴ്ചയാണ് ഇത്, ഞങ്ങള്‍ക്ക് ഹിമാലയത്തിലെ ഉയരമുള്ള കൊടുമുടികള്‍ സഹാര്‍നാപൂരിന്‍റെ വടക്ക് നിന്നാല്‍ കാണാം. രണ്ട് ദിവസത്തെ മഴയ്ക്ക് ശേഷം ആകാശം തെളിഞ്ഞപ്പോഴാണ് ഈ കാഴ്ച. തെളിമയുള്ള കാഴ്ച. 30-40 വര്‍ഷം മുന്‍പ് ഇത് ഇവിടെ നിന്നും സാധാരണമായ ഒരു കാഴ്ചയായിരുന്നു. എന്നാല്‍ കൂടിയ അന്തരീക്ഷ മലിനീകരണം ഈ കാഴ്ചയെ പൂര്‍ണ്ണമായും മറച്ചു. ഞങ്ങള്‍ വിദഗ്ധ ഫോട്ടോഗ്രാഫര്‍മാരല്ല, പക്ഷെ ആ കാഴ്ച ഇതാണ്.

യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ ഐഎഎസും ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. അപ്പര്‍ ഹിമാലയയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ സഹാര്‍നാപൂരില്‍ നിന്നുള്ള കാഴ്ചയാണ് എന്നാണ് സഞ്ജയ് കുമാര്‍ ഐഎഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona