ലോകാരോ​ഗ്യസംഘടന പുറത്തു വിട്ട കണക്കനുസരിച്ച് പ്രതിവർഷം 1.5 മില്യൺ ജനങ്ങളാണ് വായുമലിനീകരണം മൂലം മരിക്കുന്നത്. 

ദില്ലി: ദില്ലിയിലെ വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ച് ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോയുടെ ഇൻസ്റ്റ​ഗ്രാം കുറിപ്പ്. തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വഴിയാണ് താരം മലിനീകരണത്തിന്റെ തോത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി രം​ഗത്ത് എത്തിയിരിക്കുന്നത്. ദില്ലിയിലെ ഇന്ത്യാ ​ഗേറ്റിന് മുന്നിൽ 1500 ഓളം ആളുകൾ പ്രതിഷേധിക്കുന്ന ചിത്രവും ഡികാപ്രിയോ പങ്ക് വച്ചിട്ടുണ്ട്. ന​ഗരത്തിലെ അപകടകരമായ വായുമലിനീകരണ തോത് കുറയ്ക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. 

View post on Instagram

''ലോകാരോ​ഗ്യസംഘടന പുറത്തു വിട്ട കണക്കനുസരിച്ച് പ്രതിവർഷം 1.5 മില്യൺ ജനങ്ങളാണ് വായുമലിനീകരണം മൂലം മരിക്കുന്നത്. ഈ കണക്കുകൾ മറ്റൊരു വിഷയത്തിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്. അതായത് ഇന്ത്യയിലെ ജനങ്ങളുടെ മരണകാരണങ്ങളിൽ അഞ്ചാമത്തെ സ്ഥാനം വിഷവായുവിനാണ് എന്നാണ്.'' ഡി കാപ്രിയോ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നു. വായുമലിനീകരണത്തെ തടയാൻ അധികൃതർ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയെന്ന് താരം അക്കമിട്ട് കുറിച്ചിട്ടുണ്ട്.