covid vaccination കൊവിഡ് വാക്സിനേഷൻ ഊർജ്ജിതമാക്കാനായി വീടു കയറിയുള്ള വാക്സിനേഷൻ അവബോധ പ്രചാരണ പരിപാടി ഹർ ഗർ ദസ്തക്.2  തുടങ്ങി. രണ്ട് മാസമാണ് പരിപാടി നീണ്ടു നിൽക്കുക.  

ദില്ലി: കൊവിഡ് വാക്സിനേഷൻ ഊർജ്ജിതമാക്കാനായി വീടു കയറിയുള്ള വാക്സിനേഷൻ (Covid vaccination) അവബോധ പ്രചാരണ പരിപാടി ഹർ ഗർ ദസ്തക്.2 തുടങ്ങി. രണ്ട് മാസമാണ് പരിപാടി നീണ്ടു നിൽക്കുക. വൃദ്ധസദനങ്ങൾ, സ്‌കൂളുകൾ/കോളേജുകൾ, ജയിലുകൾ, ഇഷ്ടിക ചൂളകൾ എന്നിവിടങ്ങളിൽ കേന്ദ്രീകൃത പ്രചാരണം നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. അർഹരായ എല്ലാ ഗുണഭോക്താക്കളുടെയും നിശ്ചിത പട്ടികയെ അടിസ്ഥാനമാക്കി നിരീക്ഷണം നടത്തണം. 18-59 വയസ് പ്രായമുള്ളവർക്കുള്ള മുൻകരുതൽ ഡോസിന്റെ വിതരണം സ്വകാര്യ ആശുപത്രികളുമായി അവലാകനം ചെയ്യാനും നിർദേശമുണ്ട്.

കുട്ടികളിലെ വാക്സിനേഷൻ

12 വയസ് മുതലുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി ആകെ 1,72,185 കുട്ടികള്‍ വാക്‌സിന്‍ മെയ് 29 വരെ വാക്സീൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 15 മുതല്‍ 17 വരെ പ്രായമുള്ള 82.45 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 54.12 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കി. 12 മുതല്‍ 14 വരെ പ്രായമുള്ള 51.61 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 14.43 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കി.

ജിഎസ്ടി വരുമാനത്തിൽ വീണ്ടും കുതിപ്പ്: മെയ് മാസത്തിലെ വരുമാനം 1.40 ലക്ഷം കോടി രൂപ

ദില്ലി: മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി കടന്നു. 1,40,885 കോടി രൂപ ചരക്ക് സേവന നികുതിയിനത്തിൽ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാൾ 44 ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിൽ ഇക്കുറി ഉണ്ടായത്. 2021 മെയ് മാസത്തിൽ 97821 കോടി രൂപയായിരുന്നു വരുമാനം.

ഇത്തവണത്തെ വരുമാനത്തിൽ 25036 കോടി രൂപ സിജിഎസ്‌ടിയാണ്. 32001 കോടി രൂപ എസ്ജിഎസ്ടിയുമാണ്. സംയോജിത ജിഎസ്ടിയാണ് 73,345 കോടി രൂപ. 37469 കോടി രൂപ ചരക്ക് ഇറക്കുമതിയിലൂടെ കിട്ടിയതാണ്. സെസ് ഇനത്തിൽ 10502 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 931 കോടി രൂപ ഇറരക്കുമതിയിലൂടെ കിട്ടിയതാണ്. സംസ്ഥാനങ്ങൾക്ക് 86912 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് ഇതിൽ 5693 കോടി രൂപ ലഭിക്കും.

Read More : വീണ്ടും ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയർന്നു. 2020 - 21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2. 1 ശതമാനത്തിന്‍റെ വര്‍ധനയാണ് 2021 - 22 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചയിൽ രേഖപ്പെടുത്തിയത്. കേന്ദ്രസർക്കാർ 8.9 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിന് തൊട്ടടുത്തെത്താനേ കഴിഞ്ഞുള്ളൂ. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 4.1 ശതമാനം വളര്‍ച്ച മാത്രമാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയത്. ഇതാണ് പ്രതീക്ഷിച്ച വളർച്ചയിലേക്ക് എത്താതിരിക്കാൻ കാരണം.