ദില്ലി: രാജ്യസുരക്ഷയെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങള്‍ വിദേശിക്ക് ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ സൈനികന്‍ പിടിയില്‍. രവീന്ദ്ര കുമാര്‍ എന്നയാളാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. 

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദേശ യുവതിക്കാണ് രവീന്ദ്രകുമാര്‍ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയ ഇയാള്‍ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

2017 ലാണ് ഇയാള്‍ സൈന്യത്തില്‍ ചേര്‍ന്നത്. 2018 മുതല്‍ വിദേശ യുവതിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും രാജ്യത്തെ തന്ത്രപ്രധാനമായ പ്രദേശങ്ങളുടെ ചിത്രങ്ങള്‍ ഇയാള്‍ പങ്കുവെച്ചതായി പൊലീസ് വ്യക്തമാക്കി.