ടെക്സാസ്:  എല്ലാ ദിവസവും 22 കിലോമീറ്റർ നടന്ന് ഹോട്ടലിൽ ജോലിക്കെത്തിക്കൊണ്ടിരുന്ന ജീവനക്കാരിക്ക് കസ്റ്റമേഴ്സ് വാങ്ങി നൽകിയത് ഒരു കാർ. അമേരിക്കയിലെ ടെക്സാസിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ജീവനക്കാരിയായ അഡ്രിയാന എഡ്വേർഡിനയ്ക്കാണ് ഭക്ഷണം കഴിക്കാനെത്തിയ അപരിചിതരായ രണ്ട് പേർ കാർ സമ്മാനിച്ചത്. 22 കിലോമീറ്റർ നടന്നാണ് ഇവർ എല്ലാ ദിവസവും ജോലിക്കെത്തിക്കൊണ്ടിരുന്നത്. 

പ്രഭാതഭക്ഷണം വിളമ്പുന്ന സമയത്ത് ദമ്പതികൾ എഡ്രിയാനയുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. ഒരു കാർ വാങ്ങണമെന്ന് താൻ അതിയായ ആ​ഗ്രഹിക്കുന്നതായും എഡ്രിയാന പറഞ്ഞിരുന്നു. സംസാരത്തിന് ശേഷം തിരിച്ചു പോയ ദമ്പതികൾ എഡ്രിയാനയ്ക്ക് 2011 മോഡൽ നിസ്സാൻ സെൻഡ്ര കാർ വാങ്ങിയാണ് മടങ്ങിയെത്തിയത്. സ്വപ്നം കാണുകയാണോ എന്ന് സംശയിച്ചതായി എഡ്രിയാന വെളിപ്പെടുത്തുന്നു. എന്തായാലും കാർ ലഭിച്ചതോട് കൂടി അഞ്ച് മണിക്കൂർ നേരത്തെ യാത്ര അര മണിക്കൂറായി ചുരുങ്ങിയതിന്റെ സന്തോഷത്തിലാണ് എ‍ഡ്രിയാന.