മുംബൈ ഡിആർഐ സോണിന് കീഴിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പിടികൂടിയത് 90 കോടി രൂപ വിലവരുന്ന ലഹരിമരുന്നാണ്.
മുംബൈ: ബിസ്ക്റ്റ് പാക്കറ്റിലും ഇൻസ്റ്റൻറ് ന്യൂഡിൽസ് പാക്കറ്റിലുമായി ഒളിപ്പിച്ചത് 43 കിലോ ഹൈഡ്രോപോണിക് കഞ്ചാവ്. മുംബൈ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ. 42 കോടിയിലേറെ വില വരുന്ന കഞ്ചാവാണ് വിമാനത്താവളത്തിൽ പിടിയിലായത്. ബാംങ്കോക്കിൽ നിന്ന് വന്ന രണ്ട യാത്രക്കാരാണ് ഞായറാഴ്ച അറസ്റ്റിലായത്. വലിയ രീതിയിൽ ലഹരി എത്തുന്നതായുള്ള രഹസ്യ വിവരത്തേ തുടർന്ന് ഡിആർഐ പരിശോധന കർശനമാക്കിയിരുന്നു. 21 പാക്കറ്റ് ന്യൂഡിൽസാണ് ഇവരുടെ ബാഗിൽ നിന്ന് കണ്ടെത്തിയത്. ബിസ്ക്റ്റ് അടക്കം മറ്റ് ഭക്ഷണ പാക്കറ്റുകളും ഇവരുടെ ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഇവയിലെല്ലാം തന്നെ കുത്തി നിറച്ച നിലയിൽ ഹൈഡ്രോ പോണിക് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെയും എൻഡിപിഎസ് നിയമം അനുസരിച്ചാണ് അറസ്റ്റ് ചെയ്തത്. കേസിൽ ലഹരി വസ്തു അതിർത്തി കടക്കാൻ സഹായിക്കുന്ന കണ്ണികളേക്കുറിച്ച് പരിശോധന ശക്തമാക്കുമെന്നും വീണ്ടും പരിശോധന ശക്തമാക്കുമെന്നും ഡിആർഐ വിശദമാക്കുന്നത്.
രണ്ട് ആഴ്ചയിൽ തുടർച്ചയായി നടക്കുന്ന വലിയ കഞ്ചാവ് വേട്ടയാണ് ഞായറാഴ്ച നടന്നതെന്നാണ് അധികൃതർ വിശദമാക്കുന്നത്. ഒക്ടോബർ 31ന് 47 കോടി രൂപയുടെ കൊക്കെയ്ൻ ആണ് വിമാനത്താവളത്തിൽ പിടിയിലായത്. മുംബൈ ഡിആർഐ സോണിന് കീഴിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പിടികൂടിയത് 90 കോടി രൂപ വിലവരുന്ന ലഹരിമരുന്നാണ്. സാധാരണ കഞ്ചാവിനേക്കാൾ വൻതുകയാണ് ഹൈഡ്രോപോണിക് കഞ്ചാവിന് ലഭിക്കുന്നത്. ബാങ്കോക്കിൽ നിന്ന് എത്തുന്ന യാത്രക്കാരേക്കുറിച്ച് കൃത്യമായ വിവരമാണ് ഡിആർഐയ്ക്ക് ഉണ്ടായിരുന്നത്.
