Asianet News MalayalamAsianet News Malayalam

പനിയും ചുമയുമായി ചികിത്സ തേടുന്നവര്‍ക്ക് കൊവിഡ് പരിശോധന; മാനദണ്ഡം പുതുക്കി ഐസിഎംആർ

കൊവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കത്തിൽ വരുന്നവരെ സമ്പർക്കത്തിലായതിൻ്റെ അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങളില്ലെങ്കിലും പരിശോധിക്കണം എന്നാണ് ഐസിഎംആറിന്റെ പുതിയ നിർദ്ദേശം. 

ICMR new guidelines about covid test
Author
Delhi, First Published May 18, 2020, 4:38 PM IST

ദില്ലി: കൊവിഡ് പരിശോധന മാനദണ്ഡം പുതുക്കി ഐസിഎംആർ. രോ​ഗിയുമായി അടുത്ത സമ്പ‍ർക്കത്തിലുള്ളവരെ ലക്ഷണങ്ങളില്ലെങ്കിലും പരിശോധിക്കാനാണ് നിർദ്ദേശം. പനിയും ചുമയുമുള്ള എല്ലാവർക്കും കൊവിഡ് പരിശോധന നടത്തും. ഇത്തരത്തിലുള്ളവർ ആശുപത്രിയിൽ എത്തിയാൽ കൊവിഡ് പരിശോധന നടത്തണം എന്നാണ് പുതുക്കിയ മാര്‍ഗ്ഗ നിർദ്ദേശം പറയുന്നത്. പിസിആർ ടെസ്റ്റാണ് നടത്തേണ്ടത് എന്നും ഐസിഎംആർ മാർ​ഗരേഖയിൽ വ്യക്തമാക്കി.

കൊവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കത്തിൽ വരുന്നവരെ സമ്പർക്കത്തിലായതിൻ്റെ അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങളില്ലെങ്കിലും പരിശോധിക്കണം എന്നാണ് ഐസിഎംആറിന്‍റെ പുതിയ നിർദ്ദേശം. ശ്വാസകോശ രോഗങ്ങൾ അലട്ടുന്നവരെയും തീവ്ര ബാധിത മേഖലകളിലുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. പ്രസവം അടക്കം അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിശോധനയിലെ കാലതാമസം മൂലം വൈകാനിടയാകരുത് തുടങ്ങി 9 നിർദ്ദേശങ്ങള്ളാണ് ഐസിഎംആർ മാർ​ഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios