മുംബൈ: സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്‍കണമെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ.  സവര്‍ക്കര്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ പാകിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നടന്ന 'സവര്‍ക്കര്‍; എക്കോസ് ഫ്രം എ ഫോര്‍ഗൊട്ടന്‍ പാസ്റ്റ്' എന്ന ജീവചരിത്ര പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു താക്കറെയുടെ പരാമര്‍ശം.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും നല്‍കിയ സംഭാവനകളെ നിഷേധിക്കുന്നില്ലെന്നും എന്നാല്‍ മറ്റ് നിരവധി കുടുംബങ്ങളും സമരത്തിന് പിന്നില്‍ ഉണ്ടായിരുന്നെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സവര്‍ക്കര്‍ 14 വര്‍ഷം ജയിലില്‍ കഴിഞ്ഞു. സവര്‍ക്കര്‍ അനുഭവിച്ചപോലെ 14 മിനിറ്റെങ്കിലും നെഹ്റു ജയില്‍വാസം അനുഭവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ വീരന്‍ എന്ന് വിളിക്കുമായിരുന്നെന്നും സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്‍കണമായിരുന്നെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.