Asianet News MalayalamAsianet News Malayalam

അലോപ്പതിക്കെതിരായ പ്രചാരണം, ബാബാ രാംദേവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്ന് ഐഎംഎ

രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും പതിനായിരം ഡോക്ടർമാരും ലക്ഷണക്കണക്കിന് ആളുകളും മരിച്ചെന്ന ബാബാം രാംദേവിന്റെ വീഡിയോക്കെതിരെയാണ് ഐ എം എ രംഗത്തെത്തിയത്

IMA wants Baba Ramdev charged with Sedition
Author
Delhi, First Published May 26, 2021, 6:17 PM IST

ദില്ലി: കൊവിഡ് വാക്സിേനഷനെതിരെ തെറ്റായ പ്രചാരണം നടത്തിയ ബാബാ രാംദേവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഐ എം എ പ്രധാനമന്ത്രിക്ക് കത്തയച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും പതിനായിരം ഡോക്ടർമാരും ലക്ഷണക്കണക്കിന് ആളുകളും മരിച്ചെന്ന ബാബാം രാംദേവിന്റെ വീഡിയോക്കെതിരെയാണ് ഐ എം എ രംഗത്തെത്തിയത്. 

അതേസമയം രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അലോപ്പതിയെയും, അലോപ്പതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണം എന്നാണ് നോട്ടീസ് പറയുന്നത്.

ആറുപേജുള്ള നോട്ടീസ് ഉത്തരാഖണ്ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്‍റെ പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് വക്കീല്‍ നീരജ് പാണ്ഡേ വഴി അയച്ച നോട്ടീസ് ആരോപിക്കുന്നു.

അ​ലോ​പ്പ​തി ചി​കി​ത്സ വി​ഡ്ഢി​ത്ത​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൊ​വി​ഡ് രോ​ഗി​ക​ളി​ലെ ചി​കി​ത്സ​യ്ക്കാ​യി ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ അ​നു​മ​തി ന​ല്കി​യ റം​ഡി​സീ​വ​ർ, ഫ​വി​ഫ്ലൂ തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ പ​രാ​ജ​യ​മാ​ണെ​ന്നു​മാ​ണ് രാം​ദേ​വ് പ​റ​ഞ്ഞ​ത്.

പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ രാം​ദേ​വി​നോ​ട് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്തി ഹ​ർ​ഷ​വ​ർ​ധ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളു​ടെ ആ​ത്മ​ധൈ​ര്യം ചോ​ർ​ത്തു​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് രാം​ദേ​വി​നു ന​ല്കി​യ ക​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ രാം​ദേ​വ് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എന്നാല്‍ അതില്‍‍ തണുക്കാതെയാണ് ഐഎംഎ ഘടകത്തിന്‍റെ പുതിയ നീക്കം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios