കഴിഞ്ഞ ദിവസം മൃതദേഹം രാജ്യത്തെത്തിച്ചപ്പോൾ കുടുംബത്തിന്റെ ആവശ്യപ്രകാരം രണ്ടാം പോസ്റ്റ് മോർട്ടത്തിലാണ് ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയെന്ന് കണ്ടെത്തിയത്.
ദില്ലി: വെനസ്വേലയിൽ മരിച്ച നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ പ്രതികരണവുമായി ഭാര്യ. ഭർത്താവിനെ കപ്പലിൽ കൊലപ്പെടുത്തിയതെന്ന് രാകേഷ് ചൗഹാന്റെ ഭാര്യ രഞ്ജന ചൗഹാൻ ആരോപിക്കുന്നു. ഭർത്താവ് ഉപയോഗിച്ച സാധനങ്ങളും ഇതുവരെ തിരിച്ചേൽപിച്ചിട്ടില്ല. ജോലി ചെയ്ത സ്ഥാപന അധികൃതർ തങ്ങളോട് കൃത്യമായി വിവരങ്ങൾ അറിയിച്ചില്ലെന്നും കുടുംബം പരാതി ഉന്നയിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതി നൽകിയെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മൃതദേഹം രാജ്യത്തെത്തിച്ചപ്പോൾ കുടുംബത്തിന്റെ ആവശ്യപ്രകാരം രണ്ടാം പോസ്റ്റ് മോർട്ടത്തിലാണ് ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയെന്ന് കണ്ടെത്തിയത്. ഉത്തർപ്രദേശ് ദയോറിയ സ്വദേശിയാണ് രാകേഷ് ചൗഹാൻ.

