അണ്ണാഡിഎംകെ എംഎൽഎ ആർ ബി ഉദയകുമാർ ഉൾപ്പടെയുള്ളവരുടെ മുറികളിലാണ് തിരച്ചിൽ നടത്തിയത്. 

ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. നാമക്കലിലെ അടഞ്ഞ് കിടന്ന ഗോഡൗണിൽ നിന്ന് 1.5 കോടി രൂപ കണ്ടെത്തി. ഡിഎംകെ പ്രദേശിക നേതാവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. തമിഴ്നാട്ടിലെ ചെപ്പോക്കിലെ എംഎൽഎ ഹോസ്റ്റലിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അണ്ണാഡിഎംകെ എംഎൽഎ ആർ ബി ഉദയകുമാർ ഉൾപ്പടെയുള്ളവരുടെ മുറികളിലാണ് തിരച്ചിൽ നടത്തിയത്. 

നേരത്തേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ സഹായികളുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. കമല്‍ നാഥിന്‍റെ ബന്ധു രതുല്‍ പുരി, ഓഫീസിന്‍റെ പ്രത്യേക ചുമതലയുള്ള പ്രവീണ്‍ കക്കാര്‍, മുന്‍ ഉപദേഷ്ടാവ് രജേന്ദ്ര കുമാര്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളിലും ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. പ്രധാന മന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയുടെ ആരോപണം.