Asianet News MalayalamAsianet News Malayalam

അസമത്വത്തിനുള്ള പ്രധാന കാരണം ജനസംഖ്യാ വര്‍ധനവെന്ന് യോഗി ആദിത്യനാഥ്

അസമത്വമുള്‍പ്പെടെയുള്ള സാമൂഹിക പ്രശ്‌നങ്ങളുടെ പ്രധാനകാരണം ജനസംഖ്യാ വര്‍ധനവാണ്. പുരോഗമന സമൂഹത്തിന്റെ അടയാളമാണ് ജനസംഖ്യാ നിയന്ത്രണം. ജനസംഖ്യാ വര്‍ധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഈ ദിനത്തില്‍ നമുക്ക് ബോധവാന്മാരുന്നതിന് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
 

Increasing population is root of major social problems: Yogi Adityanath
Author
Lucknow, First Published Jul 11, 2021, 1:08 PM IST

ലഖ്‌നൗ: സമൂഹത്തിലെ അസമത്വത്തിനുള്ള പ്രധാന കാരണം ജനസംഖ്യാ വര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യാ വര്‍ധന കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ചാണ് യോഗിയുടെ പ്രസ്താവന. 

അസമത്വമുള്‍പ്പെടെയുള്ള സാമൂഹിക പ്രശ്‌നങ്ങളുടെ പ്രധാനകാരണം ജനസംഖ്യാ വര്‍ധനവാണ്. പുരോഗമന സമൂഹത്തിന്റെ അടയാളമാണ് ജനസംഖ്യാ നിയന്ത്രണം. ജനസംഖ്യാ വര്‍ധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഈ ദിനത്തില്‍ നമുക്ക് ബോധവാന്മാരുന്നതിന് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഉത്തര്‍പ്രദേശ് ജനസംഖ്യ ബില്‍ 2021 കരട് പുറത്തുവിട്ടത്. കരട് പ്രകാരം രണ്ടിലധികം കുട്ടികളുണ്ടാകുന്നവര്‍ക്ക് നിരവധി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകും. അതേസമയം, രണ്ടിലധികം കുട്ടികള്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നില്ലെന്ന് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ മിത്തല്‍ പറഞ്ഞു. ജനസംഖ്യ നിയന്ത്രണത്തിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കരട് നിയമത്തില്‍ മാറ്റം വരുത്തണമെങ്കില്‍ ഈ മാസം 19നകം അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios