Asianet News MalayalamAsianet News Malayalam

അതിർത്തി തർക്കത്തിൽ അമേരിക്ക ഇന്ത്യക്കൊപ്പം; ഏഷ്യയിലേക്ക് അമേരിക്കൻ സൈനിക വിന്യാസം

ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. യൂറോപ്പിലുള്ള അമേരിക്കൻ സൈനികരെ മാറ്റി വിന്യസിക്കും

India China border issue america against ccp re locating troops to face Chinese threat to India and Southeast Asia
Author
Brussels, First Published Jun 26, 2020, 6:55 AM IST

ബ്രസൽസ്: അതിർത്തി വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക. ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. യൂറോപ്പിലുള്ള അമേരിക്കൻ സൈനികരെ മാറ്റി വിന്യസിക്കുമെന്നും ചൈനീസ് ഭീഷണി മുന്നിൽ കണ്ടായിരിക്കും സേനാ വിന്യാസമെന്നും പോംപിയോ അറിയിച്ചു. ബ്രസൽസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി. 

അതിർത്തിയിൽ ഇന്ത്യയും ചൈനയും വൻ തോതിൽ സൈനികസാന്നിദ്ധ്യം കൂട്ടുന്നതിനിടെയാണ് അമേരിക്ക നയം വ്യക്തമാക്കുന്നത്. ജർമ്മനിയിലെ അമേരിക്കൻ സേനാ സാന്നിദ്ധ്യം കുറയ്ക്കുകയാണെന്നും ഈ സേനയെ ചൈനീസ് ഭീഷണി നേരിടുന്ന തരത്തിൽ  ഏഷ്യയില്‍ പുന‍ർവിന്യസിക്കുമെന്നുമാണ് പോംപിയോ പറഞ്ഞത്.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പീപ്പിൾസ് ലിബറേഷൻ ആ‍ർമിയുടെയും നടപടികൾ ഇന്ത്യക്കും, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഭീഷണിയാകുന്നുണ്ടെന്നും ഇത് കണക്കാക്കി ഉചിതമായ സ്ഥാനങ്ങളിലേക്ക് സേനാ വിന്യാസം നടത്തുകയാണെന്നും പോംപിയോ പറഞ്ഞു. നേരത്തെ ഇരു രാജ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്. 

Follow Us:
Download App:
  • android
  • ios