Asianet News MalayalamAsianet News Malayalam

കാബൂൾ വിമാനത്താവളം ഏറ്റെടുത്ത് യുഎസ് സൈന്യം: ഇന്ത്യൻ എംബസി പൂട്ടും, ഉദ്യോഗസ്ഥരുമായി വിമാനം ദില്ലിയിലെത്തി

ഇന്ത്യൻ എംബസിയിലുള്ള ബാക്കി ഉദ്യോ​ഗസ്ഥരുമായി അടുത്ത വിമാനത്തെ ഉടൻ പ്രതീക്ഷിക്കുന്നുണ്ട്

India Govt decided to close the embassy in kabul
Author
Kabul, First Published Aug 16, 2021, 9:44 PM IST

ദില്ലി: കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കാൻ കേന്ദ്രസ‍ർക്കാർ തീരുമാനിച്ചു. താലിബാൻ അഫ്​ഗാനിസ്ഥാനിൽ മുന്നേറും മുൻപേ തന്നെ അവിടെ പ്രവ‍ർത്തിച്ചിരുന്ന ഇന്ത്യയുടെ നാല് കോൺസുലേറ്റുകളും അടച്ചിരുന്നു.  കാബൂളിലെ ഇന്ത്യൻ എംബസിയിൽ നയതന്ത്ര ഉദ്യോ​ഗസ്ഥരും ഐടിബിപി സൈനികരും അടക്കം ഇരുന്നൂറോളം പേ‍ർ ഉണ്ടെന്നാണ് കണക്ക്. ഇവരെ തിരികെ കൊണ്ടു വരാനായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യാത്രവിമാനങ്ങൾ ഇന്ന് വൈകിട്ടോടെ കാബൂളിലെത്തിയിരുന്നു. അതിൽ ഒരു യാത്രാവിമാനം അൽപസമയം മുൻപ് ദില്ലിയിൽ തിരിച്ചെത്തി. ഇന്ത്യൻ എംബസിയിലുള്ള ബാക്കി ഉദ്യോ​ഗസ്ഥരുമായി അടുത്ത വിമാനത്തെ ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം വരേയും കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളുകൾ രാജ്യം വിടാനായി തിക്കിതിരക്കുകയായിരുന്നു. ഇവരെ പിന്നീട് അമേരിക്കൻ സൈന്യം ഒഴിപ്പിച്ചു. ഇതോടെ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ സൈനിക വിമാനങ്ങൾ തങ്ങളുടെ എംബസി ഉദ്യോ​ഗസ്ഥ‍ർ അടക്കമുള്ളവരെ തിരികെ കൊണ്ടു വരാനായി കാബൂളിൽ ഇറങ്ങി. വിമാനങ്ങളിൽ തൂങ്ങിപിടിച്ചും മറ്റു കാബൂളിൽ നിന്നും രക്ഷപ്പെടാനുള്ള ആളുകളുടെ ശ്രമത്തിനിടെ ഏഴ് പേർ മരിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios