ദില്ലി: പഴയ കാലത്ത് തളച്ചിട്ടിരുന്ന നയങ്ങളില്‍ നിന്ന് നിരവധി അവസരങ്ങളുള്ള ഭാവിയിലേക്കുള്ള വാതിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ 2021-2022 വര്‍ഷത്തെ ബഡിജറ്റ് മുന്നോട്ട് വയ്ക്കുന്നതെന്ന് രാജ്യ സഭാ എംപി രാജീവ് ചന്ദ്രശേഖര്‍. കൊവിഡിന് പിന്നാലെ രാജ്യത്തെ സാമ്പത്തിര രംഗം തകര്‍ന്നുവെന്ന് കുറ്റപ്പെടുത്തിയവരെ അമ്പരപ്പിക്കുന്ന നേട്ടമാണ് സര്‍ക്കാരിനുള്ളത്. കൊവിഡ് മൂലം രാജ്യത്തിനുണ്ടായ നഷ്ടം സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാനുള്ള അവസരം കൂടിയാണ് നല്‍കുന്നത്.

സ്വാഭാവിക ദുരന്തങ്ങള്‍ രാജ്യത്തിന് നഷ്ടമുണ്ടാക്കാറുണ്ട്. എന്നാല്‍ കൊവിഡ് മഹാമാരി ചൈനയില്‍ നിന്നുള്ള വൈറസ് മൂലം വന്ന ദുരന്തമാണ്. അതുകൊണ്ട് തന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റ് വളര്‍ച്ചയും തൊഴില്‍ അവസരങ്ങളും നല്‍കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ല.

 

എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ അടിസ്ഥാനമേഖലയില്‍ വികസനത്തിനും നിരവധി തൊഴില്‍ അവസരങ്ങളുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് പ്രതിപക്ഷത്തിന് ശുഭകരമായ വാര്‍ത്തയല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ പറഞ്ഞു.