Asianet News MalayalamAsianet News Malayalam

പാക് അധീന കശ്മീരിലെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ

പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തിച്ചതാണ് സംശയത്തിന് ഇടയാക്കിയത്.
 

India keen watching situation of PoK
Author
New Delhi, First Published Jun 28, 2020, 11:19 AM IST

ദില്ലി: ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരവെ പാക് അധീന കശ്മീരിലെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള പാകിസ്ഥാന്റെ നീക്കമാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തിച്ചതാണ് സംശയത്തിന് ഇടയാക്കിയത്.

അതിർത്തി തർക്കം: ചൈനീസ് സർക്കാരിലെ ഉന്നത നേതൃത്വത്തിൻ്റെ നിലപാട് നേരിട്ടറിയാൻ ഇന്ത്യ

ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ ചൈനീസ് ഉന്നത നേതൃത്വത്തിന്റെ നിലപാട് ആരായാന്‍ ഇന്നലെ ഇന്ത്യ തീരുമാനിച്ചിരുന്നു. ഗല്‍വാനിലെ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്. ചൈനീസ് ആക്രമണത്തില്‍ കമാന്‍ഡറടക്കം 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘര്‍ഷം ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും സൈനിക തലത്തില്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios