രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മാലിദ്വീപിലെത്തും

ദില്ലി: യുകെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മാലദ്വീപിലേക്ക് തിരിച്ചു. നാളെ നടക്കുന്ന മാലദ്വീപിലെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നരേന്ദ്രമോദിയാണ് മുഖ്യാതിഥി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി മാലദ്വീപിലെത്തുന്നത്. ഇന്നും നാളെയും മോദി മാലദ്വീപിൽ ചെലവിടും. മുഹമ്മദ് മുയിസു അധികാരത്തിലേറിയതിന് പിന്നാലെ ഇന്ത്യ - മാലദ്വീപ് ബന്ധം വഷളായിരുന്നു. പിന്നീട് മുഹമ്മ​ദ് മുയിസു ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള നിർണായക ചർച്ചകൾ സന്ദർശനത്തിനിടെ നടക്കും.

YouTube video player