നിലവിൽ 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,32,062  പേർ രോഗമുക്തി നേടിയെന്നാണ് ഔദ്യോഗിക കണക്ക്. 95.2 ശതമാനമാണ് രോഗമുക്തി നിരക്ക്.  

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ. 71 ദിവസത്തെ എറ്റവും കുറഞ്ഞ പ്രതിദിന വർധനയാണ് ഇത്. 3,303 മരണം കൂടി കേന്ദ്ര ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,32,062 പേർ രോഗമുക്തി നേടിയെന്നാണ് ഔദ്യോഗിക കണക്ക്. 95.2 ശതമാനമാണ് രോഗമുക്തി നിരക്ക്.