ഓപ്പറേഷൻ സിന്ദൂറിൽ 6 പാക് വ്യോമസേന വിമാനങ്ങൾ ഇന്ത്യ തകർത്തു എന്ന് സ്ഥിരീകരണം. വ്യോമസേന മേധാവി എയർ മാർഷൽ എപി സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദില്ലി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിൽ 6 പാക് വ്യോമസേന വിമാനങ്ങൾ ഇന്ത്യ തകർത്തു എന്ന് സ്ഥിരീകരണം. വ്യോമസേന മേധാവി എയർ മാർഷൽ എപി സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് പാക്ക് വ്യോമസേന വിമാനങ്ങൾ തകർക്കാനായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

YouTube video player

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിന് മറുപടിയെന്നോണം ഇന്ത്യ നൽകിയ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. മർകസ് സുബ്ഹാനല്ല, മർകസ് ത്വയ്ബ, സർജാൽ/തെഹ്റ കലാൻ, മഹ്‍മൂന ജൂയ, മർകസ് അഹ്‍ലെ ഹദീസ്, മർകസ് അബ്ബാസ്, മസ്കർ റഹീൽ ഷാഹിദ്, ഷവായ് നല്ലാഹ്, മർകസ് സൈദിനാ ബിലാൽ എന്നീ 9 ഭീകരത്താവളങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്.