26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ സെലക്ഷന്‍ ബോര്‍ഡിന്‍റെ തീരുമാനം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു.
ദില്ലി: സൈന്യത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ സെലക്ഷന്‍ ബോര്‍ഡിന്‍റെ തീരുമാനം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു.
കോര്‍ ഓഫ് സിഗ്നല്‍സില്‍ നിന്നുള്ള ലെഫ്റ്റനന്‍റ് കേണല്‍ സംഗീത സര്‍ദാന, ഇഎംഇ കോറില്‍ നിന്നുള്ള ലെഫ്റ്റനന്‍റ് കേണല്‍ സോമിയ ആനന്ദ്, ലെഫ്റ്റനന്‍റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എഞ്ചിനിയേഴ്സില്‍ നിന്നുമുള്ള ലെഫ്റ്റനന്‍റ് കേണല്‍ റിനു ഖന്ന, ലെഫ്റ്റനന്‍റ് കേണല്‍ റിച്ച സാഗര്‍ എന്നിവര്‍ക്കാണ് കേണലായി സ്ഥാനക്കയറ്റം ലഭിച്ചത്.
കോർ ഓഫ് സിഗ്നൽസ്, കോർ ഓഫ് ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് (ഇ.എം.ഇ), കോർ ഓഫ് എൻജിനിയേഴ്സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണൽ പദവി നൽകുന്നത് ഇതാദ്യമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
