പ​നാ​ജി: ഇ​ന്ത്യ​ന്‍ നാവികസേനയുടെ മി​ഗ്-29​ കെ യു​ദ്ധ വി​മാ​നം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ തകര്‍ന്നുവീണു. ശനിയാഴ്ച ഉച്ചയ്ക്ക് ​ഗോവയിലെ ദബോലിമിലാണ് മി​ഗ് വിമാനം തകർന്ന് വീണത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പൈ​ല​റ്റു​മാ​ർ ര​ക്ഷ​പ്പെ​ട്ട​താ​യി നാവികസേന അറിയിച്ചു.

ദ​ബോ​ലിം വിമാനത്താ​വ​ള​ത്തി​ൽ​ നി​ന്നും പ​റ​ന്നു​യ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വിമാനം പറന്നുയർന്ന് കുറച്ച് ദൂരം മുകളിലേക്ക് പിന്നിട്ടപ്പോഴേക്കും എഞ്ചിന് തീപിടിക്കുകയും തകര്‍ന്ന് വീഴുകയുമായിരുന്നുവെന്ന് നാവികസേന വക്താവ് കമാൻഡർ വിവേക് മദ്‍വാൽ അറിയിച്ചു. പൈലറ്റു​മാ​രായ ക്യാപ്റ്റൻ എം ശോകാന്തും ലെഫ്റ്റനന്റ് കമാൻഡർ ദീപക് യാദവുമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നും വിവേക് മദ്‍വാൽ വ്യക്തമാക്കി.

സുരക്ഷിതമായിടത്താണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ എഞ്ചിനിൽ പക്ഷി ഇടിച്ചതാണ് തീപ്പിടിത്തതിന് കാരണമെന്നും നാവികസേന പറഞ്ഞു.