എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പറയുന്നു. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്. 

ദില്ലി: ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്. ടീം ഇന്ത്യക്കൊപ്പം എല്ലാ കാലവും രാജ്യത്തെ ജനങ്ങൾ നിലകൊള്ളുമെന്ന് തോൽവിക്ക് ശേഷം മോദി പറഞ്ഞിരുന്നു. 

മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു, എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു-രാഹുൽഗാന്ധി വിമർശിച്ചു. മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്‍റെയും ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രോഹിത്തിനെയും കോലിയെയും തോളില്‍ തട്ടി ആശ്വസിപ്പിച്ചു. പത്ത് കളികള്‍ ജയിച്ചാണ് നിങ്ങള്‍ ഇവിടെയെത്തിയത്. കളിയില്‍ ഇതൊക്കെ സംഭവിക്കുമെന്ന് പറഞ്ഞ് ഇരുവരുടെയും കൈ പിടിച്ച് ആശ്വാസവാക്കുകള്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി കൈ പിടിച്ച് ആശ്വസിപ്പിക്കുമ്പോഴും ഇരുവരുടെയും മുഖത്ത് ചിരിയായിരുന്നില്ല നിറഞ്ഞു നിന്നത്, നിരാശയും സങ്കടവുമായിരുന്നു.

കൂട്ടത്തില്‍ ഏറ്റവും നിരാശനായി കാണപ്പെട്ടത് നായകനായ രോഹിത് തന്നെയായിരുന്നു. പ്രധാനമന്ത്രി ആശ്വസിപ്പിക്കുമ്പോഴും മുഖത്ത് ചിരി വരുത്താന്‍ രോഹിത് പാടുപെടുന്നത് ദൃശ്യങ്ങളില്‍ കാണാം. രോഹിത്തിനെയും കോലിയെയും ആശ്വസിപ്പിച്ചശേഷം പ്രധാനമന്ത്രി കോച്ച് രാഹുല്‍ ദ്രാവിഡിനെ പേരെടുത്ത് വിളിച്ച് നിങ്ങള്‍ നന്നായി പരിശ്രമിച്ചു എന്നും പറഞ്ഞിരുന്നു. 

ഫൈനലില്‍ മാത്രം എന്തിനാണ് രോഹിത് അത് ചെയ്തത്, വിമര്‍ശനവുമായി വസീം അക്രവും ഗൗതം ഗംഭീറും

രവീന്ദ്ര ജഡേജക്കും ശുഭ്മാന്‍ ഗില്ലിനും കൈ കൊടുത്ത ശേഷമാണ് മുഹമ്മദ് ഷമിയെ പേരെടുത്ത് വിളിച്ച് പ്രധാനമന്ത്രി നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചത്. നിങ്ങള്‍ നന്നായി കളിച്ചു എന്നായിരുന്നു പ്രധാനമന്ത്രി ഷമിയുടെ പുറത്ത് തട്ടി പറഞ്ഞത്. ബുമ്രക്ക് കൈ കൊടുത്തശേഷം ഗുജറാത്തി സംസാരിക്കാന്‍ അറിയാമോ എന്ന് കുശലം ചോദിച്ച പ്രധാനമന്ത്രിയോട് കുറെശ്ശേ എന്ന് ബുമ്ര മറുപടി നല്‍കി. നിര്‍വികാരനായി നിന്ന ശ്രേയസ് അയ്യര്‍ക്കും കുല്‍ദീപ് യാദവിനും കൈ കൊടുത്തു. പിന്നെ പിന്നില്‍ മാറി നിന്ന രാഹുലിന് കൈ കൊടുത്തശേഷം ഇതൊക്കെ സംഭവിക്കും നിങ്ങള്‍ നന്നായി പരിശ്രമിച്ചുവെന്ന് ആശ്വസിപ്പിച്ചു. ദില്ലിയിൽ വരുമ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇരിക്കാമെന്നും അതിനായി നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8