ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും. അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ടാണ് രാവിലെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. രാവിലെ ആറരയ്ക്കാണ് സാമൂഹ്യമാധ്യമങ്ങൾ വഴി മോദിയുടെ അഭിസംബോധന. 

അന്താരാഷ്ട്രയോഗാദിനത്തോടനുബന്ധിച്ച് സാധാരണ ഇന്ത്യാഗേറ്റിലോ രാജ്പഥിലോ വലിയ ജനപങ്കാളിത്തമുള്ള പരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാറ്. ഇത്തവണ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് ലൈവ് വഴി അഭിസംബോധന നടത്തുന്നത്.

ദൂരദർശന്‍റെ ഡിഡി ചാനലുകൾ വഴിയും ആയുഷ് മന്ത്രാലയത്തിന്‍റെ ഫേസ്ബുക്ക് പേജ് വഴിയും മോദിയുടെ അഭിസംബോധന തത്സമയം കാണാം: