ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ചയുണ്ടായത്. രണ്ട് തവണ മാറ്റിവച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടത്.

ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് ടെൻ വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ചയുണ്ടായത്. രണ്ട് തവണ മാറ്റിവച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടത്.

ശ്രീഹരിക്കോട്ടയിൽ നിന്ന് പുലർച്ചെ 5.45നായിരുന്നു വിക്ഷേപണം. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വിക്ഷേപണം പാളിപ്പോവുന്നത്. ദൗത്യം പൂർത്തികരിക്കാനായില്ലെന്ന് ഇസ്രൊ ചെയർമാൻ കെ.ശിവൻ പറഞ്ഞു. റോക്കറ്റിന്റെ ക്രയോജനിക് ഘട്ടം പ്രവർത്തിച്ചില്ലെന്നാണ് ഇസ്രൊയുടെ വിശദീകരണം. ഇഒഎസ് 03 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജിഎസ്എൽവി എഫ് 10 ബഹിരാകാശത്ത് എത്തിക്കേണ്ടിയിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona