ജസ്റ്റിസ് എ. എം. ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുക. റിപ്പോര്‍ട്ട് വേഗത്തിൽ പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച റിട്ട. ജസ്റ്റിസ് ഡി. കെ. ജയിൻ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. സീൽവെച്ച കവറിലായിരുന്നു സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ജസ്റ്റിസ് എ. എം. ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുക. റിപ്പോര്‍ട്ട് വേഗത്തിൽ പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

ഗൂഡാലോചന നടന്നുവെന്നാണ് ജസ്റ്റിസ് ജയിൻ സമിതിയുടെ കണ്ടെത്തലെങ്കിൽ അതേക്കുറിച്ചുള്ള അന്വേഷണമോ മറ്റ് നടപടികളോ സുപ്രീംകോടതി തീരുമാനിക്കും. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ് ഉൾപ്പടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു നമ്പി നാരായണന്‍റെ ആവശ്യം.