സിഖ്, ഹിന്ദു മതവിഭാഗങ്ങള്‍, മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് സമാധാനം ഉറപ്പുവരുത്താന്‍ താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതും ലോകരാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കൂടിയാലോചനയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചതും സ്വാഗതാര്‍ഹമാണ്. 

ദില്ലി: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനെ പിന്തുണച്ച് ജമാ അത്തെ ഇസ്ലാമി ഹിന്ദ്. ജമാ അത്തെ ഇസ്ലാമി ഹിന്ദ് ദേശീയ പ്രസിഡന്‍റ് സയ്യിദ് സആദത്തുല്ല ഹുസൈനിയാണ് താലിബാനെ അനുകൂലിച്ച് രംഗത്ത് എത്തിയത്. അഫ്ഗാനിസ്ഥാനില്‍ സുസ്ഥിരമായ ഭരണം വരുവാനുള്ള അവസരമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഇപ്പോള്‍ താലിബാനു നേരെയാണ്. അവരുടെ നടപടികളും സ്വഭാവവും ലോകം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

സിഖ്, ഹിന്ദു മതവിഭാഗങ്ങള്‍, മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് സമാധാനം ഉറപ്പുവരുത്താന്‍ താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതും ലോകരാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കൂടിയാലോചനയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചതും സ്വാഗതാര്‍ഹമാണ്.

ഇസ്ലാമിന്റെ ഉദാരവും അനുകമ്പാപൂര്‍ണവുമായ ഭരണവ്യവസ്ഥ ലോകത്തിനു മുമ്പില്‍ പ്രായോഗിക ഉദാഹരണമായി അവതരിപ്പിക്കാനുള്ള അവസരമാണ് നിലവില്‍ വന്നിരിക്കുന്നതെന്ന്, 'സാമ്രജ്യത്വ ശക്തികള്‍ അഫ്ഗാനില്‍ നിന്നും പഠിക്കണം' എന്ന പേരില്‍ ജമാ അത്തെ ഇസ്ലാമി ഹിന്ദ് ഔദ്യോഗിക സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. 

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ വളരെക്കാലമായി നല്ല ബന്ധമാണ്. ഇത് ശക്തമായി തുടരേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന്‍റെ വികസനത്തില്‍ അടക്കം ഇന്ത്യ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി അഫ്ഗാന്‍ വികസനത്തിലും ഇന്ത്യയ്ക്ക് പങ്കാളിത്തം വഹിക്കാന്‍ നല്ല നയതന്ത്ര ബന്ധം ആവശ്യമാണെന്ന് ഇന്ത്യന്‍ സര്‍ക്കാറിനെ ഓര്‍മ്മിപ്പിക്കുന്ന പ്രസ്താവനയില്‍ ജമാ അത്തെ ഇസ്ലാമി ഹിന്ദ്